close

Book Details

Manasum Marxisavum

Availability: In stock

ISBN: 9789355170187

Author: SS Pillai

Language: malayalam

Format: Paperback

₹620 ₹630
Qty

“ബഹുത്വം പ്രതീതിമാത്രമാണെന്നും അന്തർബോധം ഏകമാണെന്നുമുള്ള ഷോഡിംഗറുടെയും മറ്റും വാദം എങ്ങനെ ഔപനിഷദിക സങ്കല്പത്തെ പിന്തുണക്കുന്നുവെന്നും ശാസ്ത്രവും തത്വശാസ്ത്രവും എവിടെയെല്ലാം ഒന്നിക്കുന്നു വെന്നും മാർക്‌സിസ്റ്റു പ്രയോഗത്തിന്റെ തുടർച്ചയായ പരാജയങ്ങൾ നമ്മെ എങ്ങനെ പുനർവിചിന്തനങ്ങൾക്കു പ്രേരിപ്പിക്കുന്നു എന്നും ഈ പുസ്തകം അന്വേഷിക്കുന്നുണ്ട്. അതിനു ഇവിടെ നൽകപ്പെടുന്ന ഉത്തരങ്ങളോട് യോജിച്ചാലും ഇല്ലെങ്കിലും ഈ പുസ്തകം പ്രസക്തങ്ങളായ ചോദ്യങ്ങൾ ഉന്നയിക്കുന്നു എന്ന് വായനക്കാർ സമ്മതിക്കാതിരിക്കില്ല. ഏതു പുസ്തകത്തിന്റെയും പ്രാധാന്യം അത് നല്കുന്ന മറുപടികളെക്കാൾ അത് ചോദിക്കുന്ന ചോദ്യങ്ങളിലാണ് കണ്ടെത്തേണ്ടത്. ആ അർത്ഥത്തിൽ കൂടിയാണ് ഈ പുസ്തകം പാരായണ യോഗ്യമാകുന്നത്." സച്ചിദാനന്ദൻ

Author Details

SS Pillai

Writer

ബിരുദാനന്തരം ഇന്ത്യൻ റെയിൽവേയുടെ റെയിൽകോച്ചുകൾ നിർമ്മിക്കുന്ന ഇന്റഗ്രൽ കോച്ചുഫാക്ടറിയിലായിരുന്നു മുപ്പത്തിനാലുവർഷം നീണ്ടുനിന്ന ഔദ്യോഗിക ജീവിതം. റെയിൽവേയുടെ റിസേർച്ച് സംവിധാനമായ 'റിസർച്ച് ഡിസൈൻ ആന്റ് സ്റ്റാൻഡാർഡ് ഓർഗനൈസേഷൻ' നോടു ചേർന്നുള്ള ഗുണനിലവാര നിയന്ത്രണ വിഭാഗത്തിലായിരുന്നതിനാൽ അതിനനുസരണമായിട്ടുള്ള ശാസ്ത്രസാങ്കേതിക മികവിനനുയോജ്യമായ ബിരുദാനന്തരബിരുദം മദ്രാസ് IITയിൽ നടന്ന IIM പരീക്ഷയിലൂടെ നേടിയെടുത്തു. റെയിൽകോച്ചുകളുടെ നിർമ്മാണത്തിലെ മുഖ്യഘടകമായ വിളക്കൽ പ്രക്രിയയെ കുറ്റമറ്റതാക്കാൻ സാങ്കേതിക നിർദ്ദേശങ്ങളടങ്ങുന്ന പുസ്തകം തയ്യാറാക്കി നൽകി. നിർമ്മാണ പ്രവർത്തനത്തിന്റെ മേൽനോട്ടക്കാരായി നിയമിക്കപ്പെടുന്ന എഞ്ചിനീയറന്മാർക്ക് പരിശീലനകാലത്ത് ലോഹശാസ്ത്രത്തെക്കുറിച്ചുള്ള അറിവുപകരാൻ ക്ലാസ്സുകൾ പതിവായി എടുത്തു. ഉരുക്കു തകിടുകളും പാളികളും കൊണ്ടു നിർമ്മിക്കപ്പെടുന്ന റെയിൽകോച്ചുകളെ തുരുമ്പിന്റെ ആക്രമണത്തിൽനിന്നും രക്ഷപെടുത്താൻ നവീന മാർഗ്ഗങ്ങൾ ഏർപ്പെടുത്താനുള്ള പരീക്ഷണങ്ങൾ വിജയകരമായി പൂർത്തീകരിച്ചു നടപ്പിൽ വരുത്തുന്നതിൽ സജീവമായി പ്രവർത്തിച്ചു. ലോഹശാസ്ത്ര വിഭാഗത്തിന്റെ ഉപതലവനായി 1997-ൽ വിരമിച്ചു . റെയിൽവേയ്ക്കു നൽകിയ സേവനങ്ങളെ അംഗീകരിച്ച് പ്രത്യേക റെയിൽവേ പുരസ്‌കാരം ലഭിച്ചു. വിരമിച്ച് 22 വർഷങ്ങൾക്കുശേഷം ഇന്റഗ്രൽ കോച്ചുഫാക്ടറിയുടെ 60-ാം പിറന്നാൾ ആഘോഷത്തിന്റേതായ പ്രത്യേക പ്രസിദ്ധീകരണത്തിൽ സേവനകാലത്തെ അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പുകൾ ലേഖനമായി കൊടുക്കാൻ ആവശ്യപ്പെടുകയും ഒരു മാറ്റവും വരുത്താതെ ഉൾപ്പെടുത്തുകയും ചെയ്തു. ഔദ്യോഗിക ജീവിതത്തോടൊപ്പം ആരംഭം മുതൽ തന്നെ സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. ഇന്നും തുടരുന്നു. രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ സംബന്ധികളായ ഒട്ടനവധി ലേഖനങ്ങൾ ചെന്നൈയിൽ നിന്നുള്ള പ്രസിദ്ധീകരണങ്ങളിൽ എഴുതുകയും ഒട്ടനേകം പ്രസിദ്ധീകരണങ്ങളെ പ്രകാശനത്തിനൊരുക്കാൻ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.